നെട്ടൂര്‍ കൊലപാതകം: പരാതിയുമായി സമീപിച്ചപ്പോള്‍ പോലീസ് പരിഹസിച്ചെന്ന് അര്‍ജുന്റെ മാതാവ്

Posted on: July 12, 2019 10:43 am | Last updated: July 12, 2019 at 10:43 am

കൊച്ചി: നെട്ടൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷണം മറ്റ് ഏതെങ്കിലും ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നും പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കൊല്ലപ്പെട്ട അര്‍ജുന്റെ അമ്മ സിന്ധു
മകനെ കാണാനില്ലെന്ന പരാതിയുമായി സമീപിച്ചപ്പോള്‍ പരിഹസിക്കുന്ന രീതിയിലായിരുന്നു പോലീസിന്റെ പ്രതികരണമെന്ന് സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. പ്രതികളിലൊരാളായ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ് അര്‍ജുനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. അര്‍ജുനെ കാണാതാകുന്നതിന്റെ തലേദിവസം പ്രതികളിലൊരാളായ നിബിന്‍ വീട്ടില്‍ വന്നുതാമസിച്ചതായും സിന്ധു പറഞ്ഞു. പ്രതികളെക്കുറിച്ച് കൃത്യമായി വിവരം നല്‍കിയിട്ടും അന്വേഷണത്തില്‍ പോലീസ് തുടക്കം മുതല്‍ വീഴ്ച വരുത്തിയെന്ന് അര്‍ജുന്റെ അച്ഛന്‍ വിദ്യനും നേരത്തെ ആരോപിച്ചിരുന്നു. ബുധനാഴ്ചയാണ് കാണാതായ അര്‍ജുന്റെ മൃതദേഹം നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത്‌നിന്നും കണ്ടെത്തിയത്.