Connect with us

Kerala

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോകസഭയില്‍ അവതരിപ്പിച്ച് രാഹുല്‍ ഗാന്ധി എം പി. കേരളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഹുലിന്റെ സഭയിലൂടെ ആദ്യ ഇടപെടലായിരുന്നു ഇത്. ശൂന്യവേളയിലായിരുന്നു രാഹുലിന്റെ ഇടപെടല്‍.

കര്‍ഷക വായ്പയുട പേരില്‍ നടക്കപന്ന ജപ്തി നടപടികള്‍ നിര്‍ത്തിവെപ്പിക്കാന്‍ സര്‍ക്കാര്‍ ബേങ്കുകളോട് ആവശ്യപ്പെടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടാന്‍ ബേങ്കുകളോട് ആവശ്യപ്പെടണം.

ബേങ്കുകളുടെ ജപ്തി ഭീഷണി മൂലവും മറ്റ് കടക്കെണിയില്‍പ്പെട്ടും നിരവധി കര്‍ഷകര്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തു. വയനാട്ടിലേത് പോലെ രാജ്യത്തെ മറ്റ് കര്‍ഷകരും വലിയ പ്രതിസന്ധി നേരിടുകയാണ്. കാര്‍ഷികരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കേരളത്തിനോടും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളോടും കേന്ദ്രത്തിന് ഇരട്ട നിലപാടാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.