കഞ്ചാവ് കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ എസ് ഐക്ക് കുത്തേറ്റു

Posted on: July 11, 2019 9:52 am | Last updated: July 11, 2019 at 9:52 am

അരീക്കോട്: കഞ്ചാവ് കേസിലെ പ്രതികളെ അന്വേഷിച്ച് എത്തിയ അരീക്കോട് എസ് ഐക്ക് കുത്തേറ്റു . വിളയില്‍ ഭാഗത്ത് വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയില്‍ അന്വേഷിക്കാനെത്തിയ എസ് ഐ നൗഷാദിനാണ് കുത്തേറ്റത്.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കുത്തേറ്റ എസ് ഐയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.