വൈപ്പിനില്‍ ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു

Posted on: July 10, 2019 11:08 am | Last updated: July 10, 2019 at 12:21 pm

കൊച്ചി: വൈപ്പിന്‍ സംസ്ഥാനപാതയിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.55ന് നായരമ്പലം പമാനാട്ട് പറമ്പ് പള്ളിക്ക് തെക്കുവശത്തുള്ള കള്‍വര്‍ട്ടിനു സമീപമാണ് അപകടമുണ്ടായത്. തൃശൂര്‍ വലപ്പാട് ഭാരത് വിദ്യാമന്ദിര്‍ സ്‌കൂളിനു സമീപം താമസിക്കുന്ന പച്ചംപുള്ളി കൃപയാല്‍ സിംഗിന്റെ മകന്‍ പി ക സിനോജ് (24) , സുഹൃത്ത് വലപ്പാട് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.

അപകട ശേഷം ഇതുവഴി വന്ന ഞാറക്കല്‍ പോലീസിന്റെ പട്രോളിംഗ് സംഘമാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇരുവരേയും രക്ഷിക്കാനായില്ല. വലപ്പാട്ടെ കാര്‍ വര്‍ക്ക്‌ഷോപ്പിലെ മെക്കാനിക്കാണ് സിനോജ്.സുഹൃത്തായ വിഷ്ണു സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് വിദേശത്ത് നിന്നും നാട്ടിലെത്തിയതാണ്.ഇരുവരും എറണാകുളത്ത് നിന്നും തിരികെ വരുമ്പോഴാണ് അപകടം.