പരിശോധനക്കിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലടഞ്ഞു;സ്‌പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം

Posted on: July 10, 2019 10:04 am | Last updated: July 10, 2019 at 12:11 pm

കൊല്‍ക്കത്ത: വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സ്‌പൈസ് ജെറ്റ് ജീവനക്കാരന്‍ വാതിലിനുള്ളില്‍ കുടുങ്ങി മരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവംയ.രോഹിത് വീരേന്ദ്ര പാണ്ഡെ (26) എന്ന യുവാവാണ് ദാരുണമായി മരിച്ചത്.വിമാനത്തില്‍ പരിശോധനകള്‍ നടത്തുന്നതിനിടെ ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങിയാണ് വീരേന്ദ്ര മരിച്ചത്.

പരിശോധനകള്‍ക്കിടെ ഹൈഡ്രോളിക് പ്രഷര്‍മൂലം വാതില്‍ അടഞ്ഞതാണ് അപകടത്തിന് കാരണം. വിമാനത്താവളത്തിലെ അഗ്‌നിശമന വിഭാഗം എത്തി ഏറെ പണിപ്പെട്ട് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.