Connect with us

National

കോണ്‍ഗ്രസിന്റെ അനുനയ ഓപ്പറേഷന്‍ പാളി;ഡികെ ശിവകുമാറിനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

മുംബൈ: രാജിവെച്ച കര്‍ണാടക വിമത എംഎല്‍എമാരെ കാണുന്നതിനായി മുംബൈയിലെത്തിയ മന്ത്രി ഡി കെ ശിവകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍നിന്നാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടലിനുള്ളിലേക്ക് കടക്കാന്‍ ശിവകുമാറിനേയും സംഘത്തേയും പോലീസ് അനുവദിച്ചിരുന്നില്ല.

ശിവകുമാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് വിമത എംഎല്‍എമാര്‍ മുംബൈ പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ പോലീസ് സുരക്ഷയൊരുക്കുകയായിരുന്നു. അതിരാവിലെയാണ് ശിവകുമാര്‍ ഇവിടെയെത്തിയത്. ശിവകുമാറിനെതിരെ “ഗോ ബാക്” വിളികളുമായി ഹോട്ടലിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുമെത്തി. തന്നെ തടയാനാകില്ലെന്നു ശിവകുമാര്‍ പറഞ്ഞു. എംഎല്‍എമാര്‍ താമിസിക്കുന്ന ഹോട്ടലില്‍ താനും മുറിയെടുത്തിട്ടുണ്ട്. സുഹൃത്തുക്കളെ കാണാനാണ് എത്തിയതെന്നും ശിവകുമാര്‍ പറഞ്ഞു. പത്ത് എംഎല്‍എമാരാണ് ഹോ്ട്ടലില്‍ തങ്ങുന്നത് . ഇതില്‍ ഏഴ് പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് പേര്‍ ജെഡിഎസ് എംഎല്‍എമാരുമാണ്. സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.ചൊവ്വാഴ്ച ഗോവയിലേക്ക് എന്നു പറഞ്ഞു മുംബൈ സോഫിടെല്‍ ഹോട്ടലില്‍ നിന്നു പുറപ്പെട്ട വിമതര്‍ യാത്ര റദ്ദാക്കി മുംബൈയിലെ തന്നെ റിനൈസന്‍സ് ഹോട്ടലിലേക്കു മാറിയിരുന്നു. ഇതിനിടെ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജി സമര്‍പ്പിച്ചു. അതേസമയം ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം വിമതരെ ഹോട്ടലില്‍ സന്ദര്‍ശിച്ചിരുന്നു.

---- facebook comment plugin here -----

Latest