Connect with us

Gulf

ആറ് മാസം; 2.74 കോടി യാത്രക്കാര്‍

Published

|

Last Updated

ദുബൈ: നടപ്പുവര്‍ഷം ആദ്യ ആറ് മാസത്തില്‍ ദുബൈയിലൂടെ യാത്ര ചെയ്തത് 2.74 കോടി യാത്രക്കാര്‍. ദുബൈയിലെ കര-നാവിക വ്യാമ അതിര്‍ത്തികളുടെയാണ് ഇത്രയും പേര്‍ യാത്ര ചെയ്തത്. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ 122 സ്മാര്‍ട് ഗേറ്റ് ഈ കാലയളവില്‍ 57 ലക്ഷം യാത്രക്കാരാണ് ഉപയോഗിച്ചത്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ 95 ലക്ഷം എന്‍ട്രി, റസിഡന്റ്‌സ് വിസകള്‍ ദുബൈയില്‍ അനുവദിക്കുകയും ചെയ്തു.
ദുബൈയിലൂടെ യാത്രക്കാരുടെ കൂടുതല്‍ സഞ്ചാരത്തിന് സാക്ഷ്യം വഹിക്കുന്ന വേനല്‍ അവധിക്കാല സീസണില്‍ യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ ജി ഡി ആര്‍ എഫ് എ ദുബൈ ഒരുങ്ങികഴിഞ്ഞുവെന്ന് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു.

യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് പ്രതിക്ഷിക്കുന്ന സീസണാണിത്. അത് കൊണ്ട് തന്നെ എവിടെയും ഒരു കാലതാമസത്തിന് ഇടവരുത്താതെ മികച്ച സേവനങ്ങള്‍ പ്രധാനം ചെയ്യാന്‍ വകുപ്പ് മികച്ച തയ്യാറാടുപ്പുകളാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബൈ വിമാനത്താവളത്തിലുടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കാണിക്കുന്നത്. ഈ വര്‍ഷം ആറ് മാസത്തിനുള്ളില്‍ 25 മില്യണ്‍ യാത്രക്കാരാണ് ദുബൈ വിമാനത്താവളത്തിലൂടെ യാത്ര നടത്തിയത്. ഈ സമയം റോഡ് മാര്‍ഗത്തിലൂടെ ദുബൈയിലെത്തി തിരിച്ചുപോയത് 1.8 ദശലക്ഷം പേരാണ്. തുറമുഖം വഴിയുള്ള യാത്ര നടത്തിയത് 557,500 സഞ്ചാരികളാണെന്ന് ബന്ധപ്പെട്ട അധിക്യതര്‍ വെളിപ്പെടുത്തി.

ജി ഡി ആര്‍ എഫ് എ ദുബൈ 2019 ആദ്യ പകുതിയില്‍ 2.1 ദശലക്ഷം റസിഡന്‍സി പെര്‍മിറ്റുകളും 7.4 ദശലക്ഷം എന്‍ട്രി പെര്‍മിറ്റുകളും പുതുക്കി നല്‍കി.
യാത്രക്ക് മുമ്പ് സഞ്ചാരികള്‍ തങ്ങളുടെ യാത്ര രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ജി ഡി ആര്‍ എഫ് എ അഭ്യര്‍ഥിച്ചു. ദുബൈ വിമാനത്താവളത്തിലെ ആഗമന ഭാഗത്തെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ ഇക്കാലയളവില്‍ 5,072 സ്വദേശികളുടെ പാസ്‌പോര്‍ട്ടാണ് പുതുക്കി നല്‍കിയത്. ഇവിടെ നിന്ന് 317,182 താമസ-സന്ദര്‍ശക വിസകള്‍ അനുവദിക്കുകയും ചെയ്തു.
വേേു://ംംം.റിൃറ.മല എന്ന വെബ്സൈറ്റിലെ ജനറല്‍ ഡയറക്ടറുമായി ബന്ധപ്പെടാനുള്ള സംവിധാനത്തിലോ വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയേ വകുപ്പിന്റെ സേവനങ്ങളുടെ കുറിച്ചു പൊതുജനങ്ങള്‍ക്ക് ജി ഡി ആര്‍ എഫ് എ ഡയറക്ടര്‍ ജനറലുമായി സംവദിക്കാമെന്ന് അധിക്യതര്‍ അറിയിച്ചു.
റസിഡന്‍സി, എന്‍ട്രി പെര്‍മിറ്റുകളുടെ അന്വേഷണങ്ങള്‍ക്കായി ആറ് മാസത്തിനുള്ളില്‍ വകുപ്പിന് 2,421 ഇ-മെയിലുകള്‍ ലഭിച്ചു. വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ 8005111 ലേക്ക് 580,846 അന്വേഷണ-കോളുകളാണ് ഈ കാലയളവില്‍ എത്തിയതെന്ന് അധിക്യതര്‍ വെളിപ്പെടുത്തി.