ഹജ്ജ് 2019: നാളെ മൂന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും

Posted on: July 9, 2019 8:52 pm | Last updated: July 9, 2019 at 8:52 pm

കരിപ്പൂര്‍ : ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ബുധനാഴ്ച മൂന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. രാവിലെ 08.50 നും ഉച്ചക്ക് 2.05നും മൂന്ന് മണിക്കുമുളള വിമാനങ്ങളിലായി 900 പേര്‍ യാത്രയാവും. ബുധ നാഴ്ച യാത്രയാവാനുള്ള ഹാജിമാര്‍ ചൊവ്വാഴ്ച രാവിലെയോടെ ഹജ്ജ് ക്യാമ്പില്‍ എത്തി റിപ്പോര്‍ട്ടിങ്ങ് പൂര്‍ത്തിയാക്കി. ഹാജിമാരെ യാത്രയാക്കാനായി നിരവധി പേരാണ് ഇന്ന് ക്യാമ്പില്‍ എത്തിയത്. നൂറു കണിക്കിനു വാഹനങ്ങളില്‍ ആളുകള്‍ എത്തിയിട്ടും ഹാജിമാരെ യാതൊരു പ്രയാസവും കൂടാതെ ക്യാമ്പില്‍ എത്തിക്കുന്നതിന് പോലീസും ക്യാമ്പ് വോളിയേഴ്‌സും കുറ്റമറ്റ ട്രാഫിക് ക്രമീകരണമാണ് നടത്തിയത്.

ഇന്ന് രണ്ട് വിമാനങ്ങളിലായി 262 പുരുഷന്മാരും 338 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പടെ 602 പേര്‍ യാത്രയായി. ഇതോടെ 7 വിമാനങ്ങ ളിലായി 970 പുരുഷ ന്മാരും 1130 സ്ത്രീകളുമുള്‍പ്പടെ 2100 തീര്‍ത്ഥാടകര്‍ പുണ്യഭൂമിയില്‍ എത്തി. യാത്രയ യപ്പ് സംഗമത്തിനു
ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി.
അതെ സമയം നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് 13 ന്  വൈകുന്നേരം 5 മണിക്ക് സംസ്ഥാന ഹജ്ജ്കാര്യ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ആദ്യ
വിമാനം 14 ന് ഉച്ചക്ക് രണ്ടിന് 340 തീര്‍ത്ഥാടകരുമായി പുറപ്പെടും. എയര്‍ ഇന്ത്യയാണ് നെടുമ്പാശ്ശേരിയില്‍ നിന്നും ഹജ്ജ് സര്‍വ്വീസ് നടത്തുന്നത്.