മലപ്പുറത്ത് ഹോം നഴ്‌സ് കൊല്ലപ്പെട്ട നിലയില്‍

Posted on: July 9, 2019 7:57 pm | Last updated: July 10, 2019 at 9:39 am

മലപ്പുറം: ഹോം നഴ്‌സായ സ്ത്രീയെ വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സ്ത്രീയെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ദുര്‍ഗന്ധമുയര്‍ന്നതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലൈംഗിക പീഡനം നടന്നതായും സംശയമുണ്ട്. വിവിധയിടങ്ങളില്‍ ഹോം നഴ്‌സായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ത്രീ വര്‍ഷങ്ങളായി വാടക വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.