സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം: മന്ത്രി എം എം മണി

Posted on: July 9, 2019 5:39 pm | Last updated: July 9, 2019 at 7:58 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം എം മണി. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിയന്ത്രണമേര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

മഴ ശക്തമാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ഈ മാസം 15 വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കഴിഞ്ഞാഴ്ച ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായിരുന്നു.