രാഹുല്‍ ദ്രാവിഡ് ഇനി എന്‍ സി എ തലവന്‍

Posted on: July 9, 2019 4:17 pm | Last updated: July 9, 2019 at 7:58 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാവി ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കുന്നതിനുള്ള ചുമതല ഇനി രാഹുല്‍ ദ്രാവിഡിന്. ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍ സി എ)യുടെ തലവനായി ദ്രാവിഡിനെ നിയമിച്ചു കൊണ്ട് ബി സി സി ഐ ഉത്തരവിറക്കി. രാജ്യത്തിന്റെ ഭാവി താരങ്ങളെ കണ്ടെത്തുന്നതിനും വാര്‍ത്തെടുക്കുന്നതിനുമുള്ള സ്ഥാപനമാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ സി എ.

നിലവില്‍ ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളിടെ പരിശീലക ചുമതല നിര്‍വഹിക്കുന്ന ദ്രാവിഡ് പുതിയ ഉത്തരവാദിത്തം വന്നതോടെ ഈ സ്ഥാനങ്ങളില്‍ തുടരുമോ എന്ന കാര്യം സംശയമാണ്.