ഹജ്ജ്: ഫലസ്തീന്‍ രക്തസാക്ഷികളുടെ ബന്ധുക്കളായ ആയിരംപേര്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളായെത്തും

Posted on: July 8, 2019 9:45 pm | Last updated: July 8, 2019 at 9:45 pm

മക്ക : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഇസ്രായേല്‍ ആക്രമണത്തില്‍ മരണപ്പെട്ട ഫലസ്തീനിലെ രക്തസാക്ഷികളുടെ ബന്ധുക്കളായ ആയിരം പേര്‍ സഊദി ഭരണാധികാരിയും , തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായെത്തുമെന്ന് സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളായി സഊദി രാജാവിന്റെ പ്രത്യേക അഥിതികളായി പതിനയ്യായിരം ഫലസ്തീനികള്‍ക്ക് ഇതിനകം ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട്. ഇവരുടെ യാത്രയ്ക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും മന്ത്രാലയം പൂര്‍ത്തിയാക്കി . വിമാന മാര്‍ഗ്ഗമാണ് ഈ വര്‍ഷം തീര്‍ത്ഥാടകരെ സഊദിയിലെത്തിക്കുക. ഹജ്ജ് നിര്‍വഹിച്ച് മടങ്ങുന്നത് വരെയുള്ള മുഴുവന്‍ സഹായങ്ങളും തീര്‍ത്ഥാടകര്‍ക്ക് നല്‍കുമെന്നും സഊദി മതകാര്യ വകുപ്പ് മതകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്‍ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് പറഞ്ഞു