മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി;സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി

Posted on: July 8, 2019 8:09 pm | Last updated: July 8, 2019 at 8:09 pm

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നല്‍കണമെന്ന സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണന്റെ മകന്‍ ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന പരാതിയിലാണ് 2015ല്‍ സിംഗില്‍ ബെഞ്ച് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.