Connect with us

Gulf

ദുബൈ ടാക്‌സികളില്‍ നഷ്ടപ്പെട്ട വസ്തുക്കള്‍ 70 ശതമാനവും തിരികെ ലഭ്യമാക്കിയെന്ന് അധികൃതര്‍

Published

|

Last Updated

ദുബൈ: ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ ടാക്‌സി കോര്‍പറേഷന്‍ (ഡി ടി സി) യാത്രക്കാരുടെ നഷ്ടപ്പെട്ട വസ്തുക്കളില്‍ 70 ശതമാനവും തിരികെ നല്‍കിയെന്ന് അധികൃതര്‍. നടപ്പുവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 7,408 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പണം, ചെക്ക്, സ്വര്‍ണം, പാസ്‌പോര്‍ട്ട്, മറ്റ് രേഖകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് ടാക്‌സികളില്‍ യാത്രക്കാര്‍ മറന്നുവെച്ചിരുന്നത്.

ആദ്യ ആറ് മാസക്കാലയളവില്‍ 5,220 സാധനങ്ങളാണ് യാത്രക്കാരുടേതായി തിരികെ നല്‍കിയത്. ഡി ടി സിയുടെ കോള്‍ സെന്റര്‍ വഴി പരാതിപ്പെട്ട സംഭവങ്ങളാണ് അധികവും. യാത്രക്കാര്‍ക്ക് നേരിട്ട് തിരികെ നല്‍കുകയോ ദുബൈ പോലീസ്, ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ വഴിയും യാത്രക്കാര്‍ക്ക് സാധനങ്ങള്‍ കൈമാറിയെന്ന് ഡി ടി സി സി ഇ ഒ ഡോ യൂസഫ് അല്‍ അലി പറഞ്ഞു.
ആര്‍ ടി എയുടെ മുഹൈസിനയിലുള്ള ഉപഭോക്തൃ സന്തുഷ്ടി കേന്ദ്രത്തില്‍ നേരിട്ടെത്തിയോ 8009090 എന്ന കോള്‍ സെന്റര്‍ നമ്പര്‍ വഴിയോ മസെ.ൃ മേ.മല എന്ന ഇമെയില്‍ വിലാസത്തിലോ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ യാതക്കാര്‍ക്ക് പരാതിപ്പെടാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യാത്രക്കാര്‍ വിലപിടിപ്പുള്ള വസ്തുക്കളുമായി ടാക്‌സികളില്‍ കയറുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.

വസ്തുക്കള്‍ നഷ്ടപ്പെടുകയാണെങ്കില്‍ ഡി ടി സിയുടെ വിവിധ സംവിധാനങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വൈമുഖ്യം കാണിക്കരുത്. ഡ്രൈവര്‍മാരുടെ സേവന നിലവാരം, ടാക്‌സികളുടെ പ്രവര്‍ത്തനം, ഉപഭോക്താക്കളുടെ സന്തുഷ്ടി, യാത്രക്കാരുടെ കൈവശമുള്ള സാധനങ്ങളുടെ തല്‍സ്ഥിതി തുടങ്ങിയവ നിരീക്ഷിക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളിലൂടെ വ്യത്യസ്തമായ സാങ്കേതിക സജ്ജീകരണങ്ങളാണ് ഡി ടി സി ഒരുക്കിയിട്ടുള്ളത്.
യാത്രക്കാര്‍ പരാതിപ്പെടുന്ന പക്ഷം ലഭ്യമായ സമയക്രമത്തിനുള്ളില്‍ വസ്തുക്കള്‍ കണ്ടെത്തുന്നതിന് ടാക്‌സി കോര്‍പറേഷന്‍ ജാഗരൂഗരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest