Connect with us

Kerala

കാരുണ്യ പദ്ധതി: നിലവിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങില്ല-മന്ത്രി കെകെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം: കാരുണ്യ പദ്ധതിയില്‍ നിലവിലുളളവര്‍ക്ക് ആനുകൂല്യങ്ങള്‍ മുടങ്ങില്ലെന്ന് മന്ത്രി കെ കെ ശൈലജ. ഇതിനായി സര്‍ക്കാര്‍ ഇന്നോ നാളെയോ പ്രത്യേക ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികില്‍സ നിഷേധിക്കരുതെന്ന് ആശുപത്രികളോട് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിക്കണം. പണം സര്‍ക്കാര്‍ വൈകാതെ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
കാരുണ്യ പദ്ധതി അവസാനിച്ചതോടെ അര്‍ബുദ ബാധിതരും ഹൃദ്രോഗികളും ഉള്‍പ്പെടെ ലക്ഷക്കണക്കിനു രോഗികള്‍ ദുരിതത്തിലായിരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ച പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാതെ അവശേഷിക്കുന്നത് ഇരുപതു ലക്ഷത്തിലേറെ കുടുംബങ്ങളാണ്. കിടത്തി ചികില്‍സയ്ക്കു മാത്രമേ സഹായം ലഭിക്കൂവെന്നായതോടെ രോഗികള്‍ ദുരിതത്തിലായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കു പങ്കാളിത്തമുള്ള പുതിയ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമേ നിലവില്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡ് നല്‍കിയിട്ടുള്ളു. 41 ലക്ഷം കുടുംബങ്ങളെ അംഗങ്ങളാക്കാനാണു ലക്ഷ്യമിടുന്നത്. ഇതിന് ഏറ്റവും കുറഞ്ഞത് ഒരു മാസമെങ്കിലും സമയമെടുക്കും.

Latest