Connect with us

Ongoing News

പെറുവിനെ തകര്‍ത്ത് കോപയില്‍ ബ്രസീലിന്റെ ഒമ്പതാം മുത്തം

Published

|

Last Updated

റിയോഡി ജനീറോ: പന്ത്രണ്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കോപ അമേരിക്ക കിരീടത്തില്‍ ഇത്തവണ മഞ്ഞപ്പടയുടെ മുത്തം. മാറക്കാനയിലെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ നടന്ന കലാശപ്പോരില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ ഒന്‍പതാം തവണയും കോപയില്‍ ചാമ്പ്യന്മാരായത്.

എവര്‍ട്ടന്‍ (15), ഗബ്രിയേല്‍ ജീസസ് (45+3), റിച്ചാര്‍ലിസന്‍ (90, പെനല്‍റ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. ക്യാപ്റ്റന്‍ പൗലോ ഗെരേരോയാണ് 44ാം മിനിറ്റില്‍ പെറുവിന്റെ ഗോള്‍ കണ്ടെത്തിയത്. ഇത്തവണ കോപ്പയില്‍ ബ്രസീല്‍ വഴങ്ങിയ ഒരേയൊരു ഗോളും ഇതായുരുന്നു.

2007ലായിരുന്നു ബ്രസീല്‍ അവസാനമായി കോപ ചാമ്പ്യന്മാരായത്. സ്വന്തം നാട്ടില്‍ കളി നടന്ന്‌പ്പേഴെല്ലാം കോപയുയര്‍ത്തിയത് ബ്രസീല്‍ തന്നെയായിരുന്നു. ഇത്തവണയും അങ്ങനെത്തന്നെ സംഭവിച്ചു.

ബ്രസീലിയന്‍ താരം എവര്‍ട്ടന്‍ മൂന്ന് ഗോളുകളുമായി ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോററായി. ബ്ബസീലിന്റെ തന്നെ ആലിസ് ബെക്കറിനാണ് മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം. ബ്രസീല്‍ നായകന്‍ ഡാനി ആല്‍വസ് ഫെയര്‍ പ്ലേ അവാര്‍ഡും സ്വന്തമാക്കി.

ബ്രസീല# താരം ജെസ്യൂസ് രണ്ടാം മഞ്ഞക്കാര്‍ഡും വാങ്ങി മൈതാനത്തിന് പുറത്തുപോയതിന് ശേഷം അവസാന 20 മിനിറ്റ് ബ്രസീല്‍ പത്ത് പേരുമായാണ് കളിച്ചത്. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നേറിയ അവര്‍ മൂന്നാം ഗോള്‍ നേടി തങ്ങളുടെ വിജയം പൂര്‍ത്തിയാക്കി.

കളിയില്‍ ഉടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ബ്രസീല്‍ പതിനഞ്ചാം മിനിറ്റില്‍ എവര്‍ട്ടന്റെ ഗോളിലാണ് ആദ്യം ലീഡ് നേടിയത്. വലതുവിങ്ങിലൂടെയുള്ള മികച്ചൊരു മുന്നേറ്റത്തിലൂടെയാണ് ജെസ്യൂസ് ബ്രസീലിനെ മുന്നിലെത്തിച്ചത്. ബോക്‌സിനു തൊട്ടുവെളിയില്‍ രണ്ട് പെറു താരങ്ങളെ കബളിപ്പിച്ച് ജീസസ് നല്‍കിയ നീളന്‍ ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. പന്തെടുത്ത എവര്‍ട്ടന്‍ മുന്നിലുണ്ടായിരുന്ന ഗോളിയെ കാഴ്ചക്കാരനാക്കി തന്റെ ജോലി ഭംഗിയാക്കിയതോടെ ബ്രസീല്‍ ഒരു ഗേളിന് മുന്നിലെത്തി.

പിന്നീടങ്ങോട്ട് ബ്രസീല്‍ മത്സരത്തിന്റെ ആധിപത്യം നിലനിര്‍ത്തിയെങ്കിലും അപ്രതീക്ഷിതമായാണ് പെറു സമനില ഗോള്‍ നേടിയത്. 44ാം മിനിറ്റില്‍ നായകന്‍ ഗ്വരേരോ ആയിരുന്നു പെറുവിനെ ഒപ്പമെത്തിച്ചത്. പെനാള്‍ടി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ വീണുപോയ തിയാഗോ സില്‍വയുടെ കൈയില്‍ പന്ത് തട്ടിയതിന് റഫറി പെനാല്‍ട്ടി വിധിക്കുകയായിരുന്നു. ഗ്വരേരോ പന്ത് കൃത്യമായി വലയിലെത്തിച്ചു. സ്‌കോര്‍ 1-1.

ബ്രസീല്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഉണര്‍ന്ന് കളിച്ച ബ്രസീല്‍ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ തന്നെ ഗോള്‍ നേടി. മധ്യനിരയില്‍നിന്ന് പന്തുമായി കുതിച്ചുപാഞ്ഞ ആര്‍തര്‍ ബോക്‌സിനു തൊട്ടുമുന്‍പില്‍ വച്ച് പന്ത് തൊട്ട് ഇടതുവശത്ത് ജെസ്യൂസിനു നല്‍കി. പെറു പ്രധിരോധ നിരയിലെ നാല് താരങ്ങളെ കാഴ്ചക്കാരാക്കിയാണ് ജീസസ്‌സിന് ആ പന്ത് ചിപ്പ് ചെയ്ത് നല്‍കിയത്. ബോക്‌സിന്റെ മധ്യഭാഗത്തേക്ക് മാറിയ ജീസസ് മൂന്ന് പെറുവിയന്‍ താരങ്ങല്‍ക്കിടയിലൂടെ പന്ത് വലയിലേക്ക് നിറയൊഴിച്ചു.വീണ്ടും ബ്രസീലിന് ലീഡ് (2-1). ഒരു ഗോളിന്റെ ലീഡോടെ ആദ്യപകുതി പിരിഞ്ഞു.

അറുപത്തിയൊമ്പതാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ജീസസ് പുറത്തായെങ്കിലും പെറുവിന് ബ്രസീലിനെ ഒന്നും ചെയ്യാനായില്ല. പത്ത് പേരുമായി കളിച്ച ബ്രസീലിന് രണ്ടാം പകുതിയില്‍ പെനല്‍റ്റി കിട്ടി. എവര്‍ട്ടനെ ബോക്‌സിനകത്ത് വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. പകരക്കാരനായെത്തിയ റിച്ചാര്‍ലിസന്‍ കിക്ക് പിഴക്കാതെ വലയിലെത്തിച്ചു. ഇതോടെ ബ്രസീല്‍ ജയമുറപ്പിക്കുകയായിരുന്നു.

2007 ലാണ് ബ്രസീലിന്റെ അവസാന കോപ കിരീട നേട്ടം. 199, 22, 49, 89, 97, 99, 2004 വര്‍ഷങ്ങളിലും അവര്‍ ചാമ്പ്യന്മാരായിരുന്നു.
ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം ബ്രസീല്‍ മറ്റാരെയും കപ്പ് കൊണ്ട് പോകാന്‍ അനുവദിച്ചിട്ടില്ല.

Latest