Connect with us

Kerala

ഫേസ്ബുക്ക് വീഡിയോയുടെ പേരില്‍ സൈബര്‍ ആക്രമണം; ആശ ശരത് ഡിജിപിക്ക് പരാതി നല്‍കി

Published

|

Last Updated

തിരുവനന്തപുരം: സിനിമയുടെ പ്രമോഷന്‍ വീഡിയോയുടെ പേരില്‍ നടന്ന സൈബര്‍ ആക്രമണത്തിനെതിരെ നടി ആശ ശരത് ഡി ജി പിക്ക് പരാതി നല്‍കി. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്കിലിട്ട വീഡിയോയെ തുടര്‍ന്നാണ് നടിക്കു നേരെ സൈബര്‍ ആക്രമണമുണ്ടായത്.സ്ത്രീയായതുകൊണ്ടാണ് സംഘടിത ആക്രമണമുണ്ടായതെന്ന് ആശ ശരത് തിരുവനന്തപുരത്ത് പറഞ്ഞു. സിനിമയുടെ പിന്നണിക്കാരുടെ തീരുമാന പ്രകാരമാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും വീഡിയോ എഡിറ്റു ചെയ്തതാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ആശ വ്യക്തമാക്കി. എവിടെ എന്ന സിനിമയ്ക്കായി താന്‍ പങ്കുവെച്ച വീഡിയോ വിവദമാക്കിയത് ബോധപൂര്‍വമാണെന്ന് ആശാ ശരത് ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതുപോലുള്ള പ്രചാരണ രീതികള്‍ അവലംബിച്ചിട്ടുണ്ടെന്നും ആശ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ ആശാ ശരത്തിന്റെ ഫെയ്‌സ്ബുക്ക് വിഡിയോ വൈറലാകുന്നത്. ഇതിനെതിരെ നടിക്കെതിരെ ഒരു അഭിഭാഷകന്‍ കേസുകൊടുത്തിരുന്നു.സിനിമ പ്രൊമോഷന്‍ എന്ന പേരില്‍ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പോലീസ് മേധാവിക്ക് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന എന്ന വ്യക്തി പരാതി നല്‍കിയത്. അതേ സമയം പരാതിയില്‍ പോലീസില്‍നിന്നും തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആശ പറഞ്ഞു.