Connect with us

International

ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ നാളെ ഇന്ത്യയില്‍

Published

|

Last Updated

ദുബൈ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യു എ ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നാളെ ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും കൂടുതല്‍ മേഖലകളില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തും. യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളി കൂടിയായ യു എ ഇയുമായി ശക്തമായ സൗഹൃദമാണ് ഇന്ത്യക്കുള്ളത്. ഈ വര്‍ഷം മാര്‍ച്ചില്‍ അബുദാബിയില്‍ നടന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യയെ അതിഥി രാഷ്ട്രമായി യു എ ഇ ക്ഷണിച്ചിരുന്നു.

.