തെലുങ്കാന ഒരിക്കലും ബി ജെ പിക്ക് കിട്ടില്ല;കെ സി ആര്‍ മോദിയേക്കാള്‍ വലിയ ഹൈന്ദവ വിശ്വാസി- ഉവൈസി

Posted on: July 6, 2019 5:05 pm | Last updated: July 7, 2019 at 10:22 am

തെലങ്കാന: കെ ചന്ദ്രശേഖര റാവുവിനെ തോല്‍പ്പിച്ച് ബി ജെ പിക്ക് ഒരിക്കലും തെലുങ്കാനയില്‍ ഭരണം പിടിക്കാനാകില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

തെലങ്കാനയില്‍ സര്‍ക്കാറുണ്ടാക്കുമെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. ഇവരുടെ അവകാശവാദം വെറും വ്യാമോഹം മാത്രമാണ്. ബി ജെ പിയുടെ ഹിന്ദുത്വ തന്ത്രം തെലുങ്കാനയില്‍ വിലപ്പോവില്ല. കാരണം കെ സി ആര്‍ മോദിയെപ്പോലെ ഉറച്ച ഹൈന്ദവ വിശ്വാസിയാണ്. മോദി രണ്ട് ക്ഷേത്രത്തില്‍ കയറിയാല്‍ കെ സി ആര്‍ ആറ് ക്ഷേത്രങ്ങളില്‍ കയറും. ഇതിനാല്‍ തിരഞ്ഞെടുപ്പില്‍ കെ സി ആറിനെ മറികടക്കാന്‍ മോദിക്കാവില്ല.

താന്‍ ഹിന്ദുമതത്തിനെതിരല്ല, എന്നാല്‍ ഹിന്ദുത്വത്തിനെതിരാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.