നെടുങ്കണ്ടം കസ്റ്റഡി മരണം: ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത

Posted on: July 6, 2019 9:36 am | Last updated: July 6, 2019 at 12:00 pm

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ പോലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തുവരികയായിരുന്നു.

കേസില്‍ ഒന്നും നാലും പ്രതികളായ എസ്‌ഐയും സിവില്‍ പോലീസ് ഓഫീസറും നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ്‌
സൂചന.മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മര്‍ദ്ദനത്തില്‍ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഉടനുണ്ടായേക്കും. ഈ രണ്ട് പ്രതികളാണ് രാജ്കുമാറിനെ കൂടുതല്‍ മര്‍ദ്ദിച്ചതെന്നറിയുന്നു. ഇതിനിടെ, കേസില്‍ റിമാന്‍ഡിലുള്ള എസ്‌ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളിയിരുന്നു.