നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്പിയെ നിലനിര്‍ത്തിയുള്ള അന്വേഷണം അംഗീകരിക്കില്ല-സിപിഐ ജില്ലാ സെക്രട്ടറി

Posted on: July 5, 2019 3:02 pm | Last updated: July 5, 2019 at 3:02 pm

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പിയെ തല്‍സ്ഥാനത്ത് നിര്‍ത്തിയുള്ള ഒരു അന്വേഷണവും അംഗീകരിക്കില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. എസ് പി കെ ബി വേണുഗോപാലിനെ സര്‍വ്വീസില്‍ നിന്ന് അടിയന്തരമായി സസ്‌പെന്റ് ചെയ്യണമെന്നും അദ്ദേഹം ആവസ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നെങ്കിലും എസ്പിയെ സസ്‌പെന്റ് ചെയ്യാതെയുള്ള അന്വേഷണം അംഗീകരിക്കില്ല. കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയും ഇടത് സര്‍ക്കാരിന്റെ നയമല്ലെന്നും ശിവരാമന്‍ പറഞ്ഞു.

എസ്പിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും രാജ്കുമാറിന്റെ ഭാര്യാസഹോദരനും ആവശ്യപ്പെട്ടിരുന്നു. പകരം ചുമതല നല്‍കാതെ എസ് പി കെ ബി വേണുഗോപാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഇന്നലെ ഡിജിപി തീരുമാനിച്ചിരുന്നു. എസ്പിക്കെതിരെ ഇന്നുതന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന.