Connect with us

National

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് ശ്രദ്ധേയ പദ്ധതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി രണ്ടാം എന്‍ ഡി എ സര്‍ക്കാറിന്റെ പ്രഥമ ബജറ്റില്‍ ശ്രദ്ധേയ പദ്ധതി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തും. ജലവിതരണവും ജല സംരക്ഷണവും സര്‍ക്കാറിന്റെ പ്രഥാന അജന്‍ഡയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലിമെന്റില്‍ പറഞ്ഞു. ഇതിനായി ശ്രദ്ധേയമായ രണ്ട് പദ്ധതികളും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

ശുദ്ധമായ കുടിവെള്ളം പൗരന്‍മാരുടെ അവകാശമാണ്. ഇത് ഓരോ വീട്ടിലും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഘര്‍ ഘര്‍ ജല്‍ പദ്ധതി നടപ്പാക്കും. 2024ഓടെ രാജ്യത്തെ മുഴുവന്‍ പൗരനും ശുദ്ധമായ കുടിവെള്ളമുണ്ടാകും.

കൂടാതെ ശുദ്ധജല സ്രോതസ്സുകളുടെ പരിപാലത്തിനും സംരക്ഷണത്തിനും ജല്‍ജീവന്‍ പദ്ധതി നടപ്പാക്കും. ഇതിനായി ബജറ്റില്‍ പണം വകയിരുത്തുമന്നും മന്ത്രി പറഞ്ഞു.