ഈ മാസം 15വരെ വൈദ്യുതി നിയന്ത്രണമില്ല: കെ എസ് ഇ ബി

Posted on: July 4, 2019 7:29 pm | Last updated: July 4, 2019 at 9:59 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെ എസ് ഇ ബി. ഇന്ന് ചേര്‍ന്ന വൈദ്യുതി ബോര്‍ഡ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 15ന് ബോര്‍ഡ് വീണ്ടും യോഗം ചേര്‍ന്ന് വൈദ്യുതിയുടെ ഉപഭോഗവും ലഭ്യതയും വിലയിരുത്തുമെന്ന് യോഗത്തിന് ശേഷം കെ എസ് ഇ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.
വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ അപ്പോള്‍ തീരുമാനമെടുക്കും. എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കളോട് 15ന് ശേഷം ഉപഭോഗത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും എന്‍എസ് പിള്ള പറഞ്ഞു.

നാഷണല്‍ ഗ്രിഡില്‍ 500 മെഗാവാട്ട് കൂടി കൊണ്ട് വരാന്‍ അനുമതി തരണമെന്ന് കെ എസ് ഇ ബി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈദ്യുതി നിരക്ക് ശരാശരി യൂണിറ്റിന് 70 പൈസ വച്ച് വര്‍ദ്ധന വേണമെന്ന് റെഗുലേറ്ററി കമ്മീഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.