ആര്‍എസ്‌സി ഹജ്ജ് വളണ്ടിയര്‍ കോര്‍ രുപീകരിച്ചു

Posted on: July 3, 2019 11:38 pm | Last updated: July 3, 2019 at 11:39 pm

ജിദ്ദ: അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ ഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ ആയിരം വളണ്ടിയര്‍മാരെ രംഗത്തിറക്കാന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) സൗദി നാഷനല്‍ കമ്മിറ്റി തീരുമാനിച്ചു. ഇതിനു നേതൃത്വം നല്‍കുന്നതിനായി റാഷിദ് മാട്ടൂല്‍ കോര്‍ഡിനേറ്ററായി പ്രത്യേക ഹജ്ജ് വളണ്ടിയര്‍ ഡ്രൈവ് ടീം നിലവില്‍ വന്നു.

ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്രീകൃത സ്വഭാവത്തില്‍ രിസാല സ്റ്റഡി സര്‍ക്കിളിനു കീഴില്‍ ഹജ്ജ് വളണ്ടിയര്‍ കോര്‍ രംഗത്തുണ്ട്. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, മറ്റു രാഷ്ട്രങ്ങളില്‍ നിന്നുമെത്തുന്ന ഹാജിമാര്‍ക്കും ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്

. ആദ്യ ഹജ്ജ് സംഘം ഇറങ്ങുന്നത് മുതല്‍ ജിദ്ദ, മക്ക, മദീന സെന്‍ട്രലുകളിലെ വളണ്ടിയര്‍മാര്‍ വിവിധ എയര്‍പോര്‍ട്ടുകള്‍, ഹറം, അജിയാദ് പരിസരങ്ങളില്‍ സേവന നിരതരായി വിവിധ ഷിഫ്റ്റുകളിലായി രംഗത്തിറങ്ങും.

രാജ്യത്തിന്റെ 22 സെന്‍ട്രലുകളില്‍ നിന്നുമുള്ള ആയിരത്തിലധികം വരുന്ന വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ ദുല്‍ഹിജ്ജ ഒമ്പതു മുതല്‍ അറഫ, മിന, മുസ്ദലിഫ, അസീസിയ, ബസ് സ്റ്റേഷനുകള്‍, മെട്രോ റെയില്‍ സ്റ്റേഷനുകള്‍, തുടങ്ങിയിടങ്ങളില്‍ വളണ്ടിയര്‍മാരുടെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകും , ഇതിനായി നാഷനല്‍ ഡ്രൈവ് ടീമിന്റെ മേല്‍നോട്ടത്തില്‍ സെന്ട്രല്‍ ഡ്രൈവ് ടീമും നിലവില്‍ വരും. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാരെയാണ് സംഘടന ഇതിനായി സജ്ജമാക്കുന്നത്.

ആര്‍.എസ്.സി വളണ്ടിയര്‍മാരുടെ സേവനം രാജ്യത്തിന്റെ നിയമപാലകരുള്‍പ്പെടെ സഊദി മെഡിക്കല്‍ ടീമിന്റെയും, ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും പ്രത്യേക പ്രശംസ ഇതിനോടകം പിടിച്ച് പറ്റിയിട്ടുണ്ട്, സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വളണ്ടിയര്‍ കോര്‍ സമിതികള്‍ രൂപീകരിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്