എന്തുപറ്റി? പണിമുടക്കി വാട്‌സ്ആപും ഫേസ്ബുക്കും ഇന്‍സ്റ്റയും

Posted on: July 3, 2019 9:11 pm | Last updated: July 4, 2019 at 11:10 am

വാട്‌സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ക്ക് ലോകവ്യാപകമായി സാങ്കേതിക തകരാറുകള്‍. ഇന്ത്യയില്‍ വാട്ട്സ്ആപ്പ് ചാറ്റ് ഇന്റര്‍ഫേസും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും സ്റ്റോറികളും സജീവമായിരിക്കുന്നുണ്ടെങ്കിലും ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന പരാതികളാണ് ഉപഭോക്താക്കള്‍ വ്യാപകമായി ഉന്നയിക്കുന്നത്.

വാട്‌സ്ആപില്‍ മീഡിയകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ Download Failed എന്ന തലക്കെട്ടോടെയുള്ള ഡയലോഗ് ബോക്‌സാണ് തെളിഞ്ഞു വരുന്നത്. ‘Can’t download. Please ask that it be resent to you,’ എന്ന സന്ദേശവും ലഭിക്കുന്നുണ്ട്. വാട്‌സ്ആപ് സ്റ്റാറ്റസുകളും ഡൗണ്‍ലോഡ് ആകുന്നില്ല.

എന്നാല്‍ ടെക്സ്റ്റ് സന്ദേശങ്ങളയക്കുന്നതടക്കമുള്ള സേവനങ്ങള്‍ എല്ലാവരിലും ലഭ്യാമാണ് എന്നതാണ് വിവരം. വീഡിയോ ഓഡിയോ കോളുകളെയും പ്രശ്‌നം ബാധിച്ചിട്ടില്ല.

ഫേസ്ബുക്കിലും ഇന്‍സ്റ്റയിലും ചിത്രങ്ങള്‍ കാണാന്‍ സാധിക്കുന്നില്ലെന്ന പരാതികളും റിപോര്‍ട് ചെയ്യുന്നുണ്ട്.

ഇന്ന് വൈകീട്ടോടെ ഇവക്ക് പ്രശ്‌നം നേരിട്ടതായി യുറോപ്പ്, യുഎസ്എ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മിക്ക ഉപഭോക്താക്കളും പ്രശ്‌നം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. പ്രശ്‌നവുമായി ബന്ധപ്പെട്ട് വാട്‌സ്ആപിന്റെ ഔദ്യാഗിക വിവരങ്ങളും പുറത്ത് വന്നിട്ടില്ല. സേവനങ്ങള്‍ എപ്പോള്‍ പുനസ്ഥാപിക്കുമെന്നതിലും വ്യക്തതയില്ല.