Connect with us

Sports

ഹിറ്റ്മാന്‍ ഇനി സെഞ്ച്വറിയില്‍ റെക്കോര്‍ഡ് മാന്‍

Published

|

Last Updated

എഡ്ജ്ബാസ്റ്റണ്‍: ലണ്ടന്‍ ലോകപ്പില്‍ നാലാം സെഞ്ച്വറിയും നേടിയതോടെ ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മക്ക് റെക്കോര്‍ഡ് നേട്ടം. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.
2015 ലെ ലോകകപ്പില്‍ നാല് സെഞ്ച്വറികള്‍ നേടിയശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാര മാത്രമാണ് രോഹിതിനൊപ്പം ഈ റെക്കോര്‍ഡ് പങ്കിടുന്നത്.

മൂന്ന് സെഞ്ച്വറികള്‍ നേടിയ ആസ്‌ത്രേലിയന്‍ താരങ്ങളായ മാര്‍ക്ക് വോ (1996), മാത്യൂ ഹൈഡന്‍ (2007), ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി (2003) എന്നി മൂന്ന് താരങ്ങളെയാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്.

ദക്ഷിണാഫ്രിക്ക(122*), ഇംഗ്ലണ്ട് (102), പാകിസ്ഥാന്‍(140) എന്നീ ടീമുകള്‍ക്കെതിരെയാണ് ലോകപ്പില്‍ രോഹിത്തിന്റെ മറ്റു മൂന്ന് സെഞ്ച്വറികള്‍.

544 റണ്‍സ് നേടി ഈ ലോകകപ്പില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രോഹിത് ഒന്നാമതെത്തി. വാര്‍ണര്‍ (516), ആരോണ്‍ ഫിഞ്ച് (504) എന്നിവരാണ് പിന്നില്‍.

ഇന്നത്തെ മത്സരത്തില്‍ നാല് റണ്‍സ് പിന്നിട്ടതോടെ രോഹിത് ശര്‍മ ഈ വര്‍ഷം ഏകദിനത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കി. ഏഴ് റണ്‍സ് നേടിയതോടെ വിരാട് കോലിയും ഇന്ന് 1000 റണ്‍സ് മറികടന്നു. കോലിക്ക് 39 റണ്‍സ് നേടിയാല്‍ ലോകകപ്പില്‍ 1000 റണ്‍സ് നേടുന്ന താരവുമാകാം.