വിഷമദ്യമല്ല;കൊളമ്പന്റെ മരണ കാരണം ഫ്യൂരിഡാനെന്ന് രാസപരിശോധനാ ഫലം

Posted on: July 2, 2019 3:43 pm | Last updated: July 2, 2019 at 3:43 pm

കോഴിക്കോട്: കോടഞ്ചേരിയില്‍ ആദിവാസി തൊഴിലാളി കൊളമ്പന്‍ മരിച്ചത് വിഷമദ്യം കഴിച്ചല്ലെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. ഫ്യുരിഡാന്‍ ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലംവ്യക്തമാക്കുന്നു.കൊളുമ്പന്‍ മദ്യത്തില്‍ ഫ്യുരിഡാന്‍ കലര്‍ത്തിക്കഴിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് രാസപരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

നൂറാംതോടിന് സമീപം പാലക്കല്‍ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന കൊളമ്പന്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് എസ്റ്റേറ്റിലിരുന്ന് മദ്യപിച്ചത്. തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.