പറക്കലിനിടെ തേജസ് വിമാനത്തിന്റെ ഇന്ധന ടാങ്ക് തകര്‍ന്ന് വീണു

Posted on: July 2, 2019 12:20 pm | Last updated: July 2, 2019 at 2:15 pm

കോയമ്പത്തൂര്‍: പറക്കലിനിടെ വ്യോമസേന വിമാനത്തിന്റെ ഇന്ധന ടാങ്ക് അടര്‍ന്നുവീണു. തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തിന്റെ ഇന്ധന ടാങ്കാണ് ആളൊഴിഞ്ഞ കൃഷിഭൂമിയില്‍ പതിച്ചത്. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ബേസില്‍നിന്നു പറന്നയുര്‍ന്ന ഉടനെയായിരുന്നു സംഭവം. 1200 ലിറ്ററോളം ഇന്ധനം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ടാങ്ക്.

അതേ സമയം ഇന്ധന ടാങ്ക് താഴെ വീണെങ്കിലും വിമാനം സുരക്ഷിതമായി വ്യോമതാവളത്തിന് സമീപം ഇറക്കാനായി. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം. സംഭവത്തില്‍ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.