ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തി

Posted on: July 1, 2019 7:48 pm | Last updated: July 2, 2019 at 10:05 am

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തി. മുഖംമൂടി ധരിച്ച മൂന്ന് പേരാണ് കുട്ടികള്‍ക്ക് മുന്നില്‍വെച്ച് കവര്‍ച്ച നടത്തിയത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വരുണ്‍ ബാഹല്‍ എന്നയാളാണ് കവര്‍ച്ചക്ക് ഇരയായത്.

ഭാര്യവീട്ടില്‍നിന്ന് രാത്രി മോഡല്‍ ടൗണിലെ സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു കുടുംബം. ഇവര്‍ എത്തിയപ്പോള്‍ വീടിന് മുന്നില്‍ മുഖംമറച്ച് മൂന്ന് പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു.ഇവരെ കണ്ടതോടെ കാര്‍ വീട്ടിനുള്ളിലേക്ക് കയറ്റാതെ നേരെ പോയി വീടിന് പിറകിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് കയറ്റി. എന്നാല്‍ പിന്നാലെ എത്തിയ കവര്‍ച്ചക്കാര്‍ തോക്കുചൂണ്ടി ഇവരുടെ കൈയിലുള്ള പണവും വിലപിടിച്ച വസ്തുക്കളും കൈക്കലാക്കി. ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഫോണും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി