മെസ്സിയെ കരുതിയിരിക്കണം; തിയാഗോ സില്‍വയുടെ മുന്നറിയിപ്പ്

Posted on: July 1, 2019 3:05 pm | Last updated: July 1, 2019 at 3:05 pm


അര്‍ജന്റീനയുടെ സൂപ്പർ താരം ലയണല്‍ മെസ്സി അപകടകാരിയാണെന്നും കരുതിയിരിക്കണമെന്നും ബ്രസീല്‍ താരം തിയാഗോ സില്‍വയുടെ മുന്നറിയിപ്പ്.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി.

കളിക്കളത്തില്‍ എപ്പോഴും ഏറ്റവും മികച്ച ഫോമില്‍ കളിക്കാനും മെസ്സിക്ക് കഴിയും. ചില അവസരങ്ങളില്‍ മെസ്സി ശാന്തനായി കാണാമെങ്കിലും അതേ നിമിഷത്തില്‍ പന്തുമായി മുന്നേറാനും താരത്തിന് കഴിയും. മെസ്സിയെ തടയിടുക വലിയ വെല്ലുവിളിയാണ്.

മെസ്സിക്ക് പന്ത് കിട്ടുമ്പോഴെല്ലാം ഞങ്ങള്‍ ജാഗരൂഗരായിരിക്കും- സിൽവ പറഞ്ഞു.