ആന്തൂര്‍: മുന്‍വിധിയോടെ ആരെയും കുറ്റവാളിയാക്കാനാകില്ല- ഇ പി ജയരാജന്‍

Posted on: July 1, 2019 2:16 pm | Last updated: July 1, 2019 at 4:24 pm

തിരുവനന്തപുരം: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കാനാകില്ലെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍. മുന്‍വിധിയോടെ സമീപിക്കില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ കാര്യങ്ങളെല്ലാം വ്യക്തമാകും.

മനസിലാക്കിയത് അനുസരിച്ചാണെങ്കില്‍ അന്വേഷണം തീരുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ക്കെല്ലാം ദുഖിക്കേണ്ടി വരും. അത് കൊണ്ട് വിശദമായ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്റെയും ഭാഗമായി ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കരുതെന്നും ഇ പി നിയമസഭയില്‍ പറഞ്ഞു.

ഇതുവരെയുള്ള തെളിവ് സംബന്ധിച്ച് ആന്തൂര്‍ നഗരസഭക്കെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല. പ്രതിപക്ഷം പറയുന്നത് അനുസരിച്ച് കേസില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും ഇ പി പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതികളെ രക്ഷപ്പെടുത്തുമെന്നാണ് മന്ത്രിയുടെ പ്രസ്താവനയിലുള്ളതെന്ന് കെ സി ജോസഫ് ആരോപിച്ചു.