മക്ഗ്രാത്തിനെ മറികടക്കാൻ മിച്ചൽ സ്റ്റാർക്ക്

Posted on: July 1, 2019 1:29 pm | Last updated: July 1, 2019 at 4:41 pm


ലണ്ടൻ: ഒരു ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുകയെന്ന റെക്കോര്‍ഡ് ഗ്ലെന്‍ മക്ഗ്രാത്തിൽ നിന്ന് പിടിച്ചെടുക്കാൻ ആസ്ത്രേലിയയുടെ തന്നെ മിച്ചൽ സ്റ്റാർക്കിന് വേണ്ടത് മൂന്ന് വിക്കറ്റുകൾ. 2007 ലോകകപ്പില്‍ ഗ്ലെന്‍ മക്ഗ്രാത്ത് 26 വിക്കറ്റുകൾ നേടിയിരുന്നു. ടീമിന്റെ ലോകകപ്പ് വിജയത്തില്‍ നിർണായകമായിരുന്നു മക്ഗ്രാത്തിന്റെ പ്രകടനം.

ഈ ലോകകപ്പിൽ വിജയക്കുതിപ്പ് തുടരുന്ന ഓസീസിന്റെ പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഇതുവരെയായി 24 വിക്കറ്റുകൾ എടുത്തു കഴിഞ്ഞു.

ന്യൂസിലാൻഡിനെതിരെ നേടിയ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് സ്റ്റാര്‍ക്ക് 24ൽ എത്തിയത്. ഇനി മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ മക്ഗ്രാത്തിന്റെ റെക്കോഡ് മറികടക്കാനാകും. ലോകകപ്പില്‍ ആകെ 71 വിക്കറ്റുകൾ മക്ഗ്രാത്ത് നേടിയിട്ടുണ്ട്. സ്റ്റാർക്ക് 46 വിക്കറ്റും.