കാശ്മീരുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ രണ്ട് സുപ്രധാന നീക്കങ്ങള്‍ ഇന്ന് രാജ്യസഭയില്‍

Posted on: July 1, 2019 11:02 am | Last updated: July 1, 2019 at 1:03 pm

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം നീട്ടുന്നത് സംബന്ധിച്ച പ്രമേയവും കാശ്മീരിലെ പ്രത്യേക സംവരണ ബില്ലും ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുന്ന ബില്ലിനെതിരെ വന്‍ പ്രതിപക്ഷ പ്രതിഷേധം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് സര്‍ക്കാര്‍ നീക്കം. കശ്മീര്‍ പ്രമേയവും ബില്ലും വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയിരുന്നു.

ഇതോടൊപ്പം സര്‍വ്വകലാശാല അധ്യാപക നിയനത്തിലെ സംവരണവുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധി മറികടക്കാനുള്ള ബില്ല് ഇന്ന് ലോക്‌സഭയില്‍ സര്‍ക്കാര്‍ കൊണ്ടുവരും. അധ്യാപക നിയമനത്തിലെ സംവരണത്തിന് പഠനവകുപ്പുകളെ ഒരു യൂണിറ്റാക്കി പരിഗണിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിരുന്നു. ഇത് മറികടക്കാനാണ് കേന്ദ്രം ബില്ല് കൊണ്ടുവരുന്നത്.