പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

Posted on: June 30, 2019 7:43 pm | Last updated: June 30, 2019 at 11:47 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനായ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

മദ്യപിച്ചെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ മകന് നേരെ വെടിവെക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു . പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് നീതു റാമിന്റെ ഭര്‍ത്താവ് ദിലീപ് റാം വെടിയേറ്റ് മരിച്ചിരുന്നു.