കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിണറ്റില്‍;അമ്മയും കാമുകനും കസ്റ്റഡിയില്‍

Posted on: June 29, 2019 9:51 am | Last updated: June 29, 2019 at 12:00 pm

തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരില്‍ കാണാതായ 16 വയസ്സുകാരിയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തി. അമ്മയെയും അമ്മയുടെ കാമുകനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ സ്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടക്ക്ക് താമസിക്കുകയായിരുന്നു. 15 ദിവസമായി കുട്ടിയെയും അമ്മയെയും കാണാനില്ലായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.അമ്മയെ പിന്നീട് സംശയാസ്പദമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

അമ്മയെയും സുഹൃത്തിനെയും പോലീസ് ചോദ്യം ചെയ്തതില്‍നിന്നാണ് കുട്ടിയുടെ മൃതദേഹം കിണറ്റിലുണ്ടെന്ന കാര്യം അറിയുന്നത്. വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും തുടര്‍ന്ന് മൃതദേഹം കിണറ്റില്‍ തള്ളുകയായിരുന്നുവെന്നുമാണ് കുട്ടിയുടെ അമ്മയുടെ കാമുകന്‍ പറയുന്നുത്. അതേ സമയം ഇക്കാര്യങ്ങള്‍ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹ പരിശോധനയിലൂടെയെ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.