Connect with us

Kerala

കെട്ടിട നിര്‍മാണ അനുമതി വൈകിപ്പിച്ചു: ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Published

|

Last Updated

കൊച്ചി: നിര്‍മാണ അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ അകാരണമായി വൈകിപ്പിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കൊച്ചി കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി എം സുലൈമാനെയാണ് അന്വേഷണ വിധേയമായി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
കോര്‍പറേഷനിലെ 67-ാം ഡിവിഷനില്‍ വി ഐ ബേബി 21ന് സമര്‍പ്പിച്ച പരാതിയിലാണ് സര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുന്നത്.

കൊച്ചി നഗരസഭാ പരിധിയില്‍ പെടുന്ന എറണാകുളം വില്ലേജില്‍പ്പെട്ട 154/3,155/30 എന്ന സര്‍വേ നമ്പറില്‍പെട്ട സ്ഥലത്ത് നിര്‍മാണ അനുമതിക്കായി 2018 ആഗസ്ത് ഒന്നിനാണ് വി ഐ ബേബി അപേക്ഷ സമര്‍പ്പിക്കുന്നത്. എന്നാല്‍ ഈ അപേക്ഷയില്‍ നടപടിയെടുക്കാതെ അകാരണമായി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി എം സുലൈമാന്‍ കാലതാമസം വരുത്തുകയായിരുന്നു.

മുന്‍സിപാലിറ്റി ബില്‍ഡിംഗ് ചട്ട പ്രകാരം ഇത്തരം അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്നിരിക്കേ ഏകദേശം 10 മാസം കഴിഞ്ഞിട്ടും സൂപ്രണ്ടിങ് എന്‍ജിനീയര്‍ അപേക്ഷ അടങ്ങിയ ഫയല്‍ കൈവശം വെച്ച് കാല താമസം വരുത്തിയതായി സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കാലതാമസം വരുത്തിയത് സംബന്ധിച്ച് ബേബി പരാതി നല്‍കിയതായി അറിഞ്ഞതോടെ ഫയലില്‍ തീയതികള്‍ തിരുത്തിയതായി വ്യക്തമായെന്നും അഡീഷണല്‍ സെക്രട്ടറി മിനിമോള്‍ എബ്രാഹം പുറത്തിറക്കിയ ഉത്തരവിലുണ്ട്.

Latest