എസ് ജെ എം 30ാം വാർഷികം: ഉദ്ഘാടനം ജനുവരിയിൽ

Posted on: June 27, 2019 5:05 pm | Last updated: June 27, 2019 at 5:05 pm

കോഴിക്കോട്: ഒരുവർഷം നീണ്ടുനിൽക്കുന്ന സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ 30ാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം 2020 ജനുവരിയിൽ ബെംഗളൂരുവിൽ സംഘടിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഏപ്രിലിൽ നിലവിൽ വന്ന സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഉപസമിതികൾ പുനഃസംഘടിപ്പിച്ചു. ചെയർമാൻ, കൺവീനർമാരായി താഴെ പറയുന്നവരെതിരഞ്ഞെടുത്തു.

വി പി എം വില്ല്യാപള്ളി, കുഞ്ഞുകുളം സുലൈമാൻ സഖാഫി, (വെൽഫയർ)കെ കെ അഹ്്മദ്കുട്ടി മുസ്‌ലിയാർ, ബശീർ മുസ്‌ലിയാർ ചെറൂപ്പ (പരീക്ഷ), സി എം യൂസുഫ് സഖാഫി, കെ ഉമർ മദനി (മാഗസിൻ), പി കെ അബൂബക്കർ മുസ്‌ലിയാർ, ഡോ. അബ്ദുൽ അസീസ്‌ ഫൈസി (ട്രൈനിംഗ്), കെ പി എച്ച് തങ്ങൾ, വി വി അബൂക്കർ സഖാഫി (മിഷനറി), വി പി എംവില്ല്യാപള്ളി, ഉമർമദനി വിളയൂർ (സുന്നത്ത് ആൻഡ് കുസുമം പത്രാധിപ സമിതി) യോഗത്തിൽ പ്രസിഡന്റ്സയ്യിദലി ബാഫഖി ആധ്യക്ഷം വഹിച്ചു. ഡോ. അബ്ദുൽ അസീസ്‌ ഫൈസി, സുലൈമാൻ സഖാഫി കുഞ്ഞുകുളം, കെ ഉമർ മദനി, വി വി അബൂബക്കർ സഖാഫി, കെ എം ബശീർമുസ്‌ലിയാർസംസാരിച്ചു.