Connect with us

Ongoing News

വിന്‍ഡീസ് നിലംപരിശം; ഇന്ത്യന്‍ ജയം 125 റണ്‍സിന്‌

Published

|

Last Updated

മാഞ്ചസ്റ്റര്‍: ആധുനിക ലോക ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ക്ക് മുമ്പില്‍ ഒന്ന് പൊരുതാന്‍ പോലുമാകാതെ വിന്‍ഡീസിന്റെ കീഴടങ്ങല്‍. ക്യാപ്റ്റന്‍ കോലിയുടെയും മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ ഉര്‍ത്തിയ ഏഴിന് 268ന് മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 35 ഓവറില്‍ 143 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബുംറ ചാവലുമാണ് വിന്‍ഡീസിനെ എറിഞ്ഞിട്ടത്. 73 റണ്‍സെടുത്ത വിരാട് കോലിയാണ് കളിയിലെ താരം.

ലോകകപ്പില്‍ ഇതുവരെ ഒരു തോല്‍വി പോലും അറിയാതെ മുന്നേറുന്ന ഇന്ത്യ വിന്‍ഡീസിനെതിരായ ജയത്തോടെ സെമി ബെര്‍ത്ത് ഉറപ്പിച്ചു. ഷമിയും ബുംറയും ചേര്‍ന്നുള്ള ന്യബോള്‍ അറ്റാക്കില്‍ തന്നെ വിന്‍ഡീസിന്റെ പകുതി ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെയും(6), ഷായ് ഹോപ്പിനെയും(5) മുഹമ്മദ് ഷമി തുടക്കത്തിലേ മടക്കി. പിടിച്ചുനില്‍ക്കാല്‍ ശ്രമിച്ച സുനില്‍ ആംബ്രിസിനെ(31) ഹര്‍ദ്ദിക് പാണ്ഡ്യയും നിക്കോളാസ് പൂരനെ (28) കുല്‍ദീപും മടക്കി. സുനില്‍ ആംബ്രിസിനൊപ്പം ചേര്‍ന്ന നിക്കോളാസ് പൂരന്‍ ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും റണ്‍നിരക്ക് ഉയര്‍ന്നത് കനത്ത സമ്മര്‍ദമുണ്ടാക്കി. ഇതോടെ വമ്പനടിക്ക് ശ്രമിച്ച പൂരനും ആംബ്രിസും വീണു. ആംബ്രിസാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍.
വിന്‍ഡീസിന്റെ മധ്യനിരയും വാലറ്റവും പിന്നീട് ചിട്ട്‌കൊട്ടാരം പോലെ തകരുകയായിരുന്നു. ചാവലും ബുംമ്രയുമാണ് വിന്‍ഡീസിന്റെ വാലറ്റത്തെ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വിരാട് കോലി, എം എസ് ധോണി എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ കോലി ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു. ഒരറ്റത്ത് ആക്രമണത്തിന് മുതിരാതെ വിക്കറ്റ് സൂക്ഷിച്ച ധോണി കോലിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍, വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ് കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോലി 72 റണ്‍സുമായി മടങ്ങി. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ 36 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ കെമര്‍ റോച്ചാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ ശ്രദ്ധേയനായത്.

 

 

 

 

 

---- facebook comment plugin here -----

Latest