അബുദാബിയില്‍ കൂറകള്‍ വ്യാപകമെന്ന പ്രചാരണം തെറ്റെന്ന് അധികൃതര്‍

Posted on: June 26, 2019 1:23 pm | Last updated: June 26, 2019 at 1:23 pm

അബുദാബി : അബുദാബിയില്‍ കൂറകള്‍ വ്യപകമായിട്ടുണ്ടെന്ന നവമാധ്യമങ്ങളിലെ പ്രചാരണം അസത്യമാണെന്ന് അബുദാബി മാലിന്യ നിര്‍മാര്‍ജന അതോറിറ്റി തദ് വീര്‍. കൂറകള്‍ ഗുരുതരമായ പരിക്കുകള്‍ക്കും മരണത്തിനും കാരണമാകുമെന്ന പ്രചരിക്കുന്നതും തദ്‌വിര്‍ നിഷേധിച്ചു. കൂറകള്‍ മാരകമല്ലെന്നും അവ നിരുപദ്രവകാരികളായ പ്രാണികളാണെന്നും തദ്വീവീര്‍ അധികൃതര്‍ പറഞ്ഞു.

എന്നിരുന്നാലും അവ ഒരു ശല്യമാണ്,പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നഗരത്തിലെ എല്ലാത്തരം കീടങ്ങളെയും പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും തദ്വീര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങള്‍ക്ക് തദ് വീര്‍ മുന്നറിയിപ്പ് നല്‍കി, നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളും അവകാശവാദങ്ങളും സ്ഥിരീകരിക്കാന്‍ ഔദ്യോഗിക അധികാരികളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചു.