ഇടുക്കിയില്‍ മദ്യ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു;മദ്യക്കുപ്പികള്‍ക്ക് പോലീസ് കാവല്‍

Posted on: June 25, 2019 9:26 pm | Last updated: June 25, 2019 at 9:26 pm

തൊടുപുഴ: ഇടുക്കി കുളമാവിന് സമീപം ബിവറേജസിലേക്ക് മദ്യവുമായി പോയിരുന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇടുക്കി വെങ്ങല്ലൂര്‍ സ്വദേശി ഇസ്മായില്‍ ഹുസൈന്‍(48) ആണ് മരിച്ചത്.

ഇടുക്കി കുളമാവിന് സമീപം ഇയ്യനാട് ബിവറേജസ് വില്‍പ്പന ശാലയിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. അപകടത്തിനെ തുടര്‍ന്ന് ഡ്രൈവറെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ലോറിയിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കുകയാണ്.