മയക്കുമരുന്ന് കേസ്: സിറിയന്‍ വംശജന്റെ വധശിക്ഷ നടപ്പാക്കി

Posted on: June 25, 2019 9:10 pm | Last updated: June 25, 2019 at 9:10 pm

റിയാദ്:മയക്കുമരുന്ന് കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സിറിയന്‍ വംശജന്റെ ശിക്ഷ നടപ്പാക്കി. സഊദിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അല്‍ജൗഫിലാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു .

നിരോധിത മയക്ക് മരുന്ന് ഗുളികകള്‍ കടത്തുന്നതിനിടെയാണ് സിറിയന്‍ സ്വദേശി സുരക്ഷാ സേനയുടെ പിടിയിലായത് . കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു . കീഴ് കോടതി വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയും തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കിയത്. സഊദിയില്‍ കടുത്ത ശിക്ഷ നല്‍കപ്പെടുന്ന കേസുകളില്‍ ഒന്നാണ് മയക്കുമരുന്ന് കേസുകള്‍.