അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നും തടവുകാര്‍ രക്ഷപ്പെട്ടു

Posted on: June 25, 2019 7:08 pm | Last updated: June 25, 2019 at 10:48 pm

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നും
രണ്ട് തടവുകാര്‍ രക്ഷപ്പെട്ടു. റിമാന്‍ഡ് തടവുകാരായ ശില്‍പ മോള്‍, സന്ധ്യ എന്നിവരെയാണ് കാണാതായതെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു.

വൈകിട്ട് നാലര മണിക്ക് ശേഷമാണ് രണ്ട് തടവുകാരെ കാണാതായത്.പോലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി