Connect with us

Ongoing News

ഇംഗ്ലണ്ടിനെ 64 റൺസിന് തോൽപിച്ചു; ആസ്ത്രേലിയ സെമിയിൽ

Published

|

Last Updated

ലോര്‍ഡ്‌സ്: ലോകകപ്പിലെ “ആഷസ്” പോരാട്ടത്തില്‍ നായകന്‍ ആരോണ്‍ ഫിഞ്ച് നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ ആസ്‌ത്രേലിയക്ക് ഭേദപ്പെട്ട സ്‌കോര്‍. നിശ്ചിത 510ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് ആസ്‌ത്രേലിയ നേടിയത്. 116 പന്തില്‍ 100 നേടിയ ആരോണ്‍ ഫിഞ്ചിനിത് ഇംഗ്ലീഷ് ലോകകപ്പിലെ രണ്ടാം ശതകമാണ്. മികച്ച ബോളിംഗ് നിരയുള്ള ആസ്‌ത്രേലിയക്ക് ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടാനായാല്‍ സെമിഫൈനല്‍ ഉറപ്പിക്കാം. ക്രിക്കറ്റിലെ വൈരികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച മത്സരത്തില്‍ ഇരുടീമിനും ഇന്ന് സെമി സാധ്യത ഉറപ്പിക്കാനുള്ള പോരാട്ടമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആസ്‌ത്രേലിയയെ നായകന്‍ തന്നെ നയിച്ചു. ഡേവിഡ് വാര്‍ണറിനൊപ്പം ചേര്‍ന്ന് 123 റണ്‍സിന്റെ ഓപണിംഗ് കൂട്ടുകെട്ടാണ് ഫിഞ്ച് പടുത്തുയര്‍ത്തിയത്. ഇരുവരും ചേർന്ന് മികച്ച തുടക്കം നൽകിയപ്പോൾ ഒസീസ് മികച്ച സ്കോർ നേടുമെന്നായിരുന്നു കണക്കു കൂട്ടിയത്. എന്നാൽ മധ്യനിരയിലെ കൂട്ടത്തകർച്ച കാരണം സ്കോർ മുന്നൂറിലെത്തിയില്ല. ഒടുവിൽ അലക്സ്കരി (38*) യുടെ ഒറ്റയാൾ പോരാട്ടമാണ് ആസ്ത്രേത്രേലിയയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

61 പന്തില്‍ ജോസ് റൂട്ടിന് ക്യാച്ച് നല്‍കി വാര്‍ണറാണ് ഒസീസ് നിരയിൽ ആദ്യം പുറത്തായത്. പിന്നീടെത്തിയ ഉസ്മാന്‍ ഖ്വാജയെ (23) ബെന്‍ സ്‌റ്റോക്ക് പുറത്താക്കി.

പിന്നീട് പ്രതീക്ഷകളെല്ലാം നായകനിലായി. 116 പന്തില്‍ 2 സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു ഫ്രിഞ്ചിന്റെ സെഞ്ച്വറി ഇന്നിംഗ്‌സ്. സ്‌കോര്‍ 185 ല്‍ എത്തിച്ച് ഫ്രിഞ്ചും പുറത്തായതോടെ കംഗാരുക്കള്‍ പരുങ്ങലിലായി. എന്നാല്‍ സ്റ്റീവ് സ്മിത് ആസ്‌ത്രേലിയയെ 250 ല്‍ എത്തിച്ചു. 34 പന്തില്‍ 38 റണ്‍സ് നേടിയാണ് സ്മിത് മടങ്ങിയത്. എന്നാല്‍ അതിനിടെ സ്റ്റോാണിസിനും(8) മാക്‌സ്വെല്ലിനും (12) നിരാശയോടെ മടങ്ങാനായിരുന്നു വിധി. കമ്മിന്‍സിന് ഒരു റണ്ണാണ് നേടാനായത്. അലകസ് കാരി(27 പന്തില്‍ 38) മിച്ചല്‍ സറ്റാക്ക്(6 പന്തില്‍ 4) എന്നിവര്‍ പുറത്താകാതെ നിന്നു.

ഇംഗ്ലീഷ് നിരയില്‍ ക്രിസ് വോക്‌സ് 2 വിക്കറ്റ് നേടി. ജോഫ്‌റ ആര്‍ച്ചര്‍, മാര്‍ക് വൂഡ്, ബെന്‍സ്റ്റോക്‌സ്, മുഈന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Latest