രാജ്യത്ത് അഞ്ച് വര്‍ഷമായി സൂപ്പര്‍ അടിയന്തരാവസ്ഥ: മമത

Posted on: June 25, 2019 1:09 pm | Last updated: June 25, 2019 at 3:15 pm

കൊല്‍ക്കത്ത: 1975ല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ വാര്‍ഷികമാണ് ഇന്നെങ്കില്‍, രാജ്യം കഴിഞ്ഞ അഞ്ചു വര്‍ഷമായി സൂപ്പര്‍ അടിയന്തരാവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചരിത്രത്തില്‍ നിന്ന് നാം പാഠം പഠിക്കുകയും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ പോരാട്ടം നടത്തണമെന്നും മമത ട്വീറ്റ് ചെയ്തു.

1975ല്‍ ഇതേ ദിവസമാണ് അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 മാര്‍ച്ച് 21 വരെ അത് നീണ്ടു.