പരുക്ക്: ഇംഗ്ലണ്ട് ഓപണർ കളിക്കില്ല

Posted on: June 25, 2019 12:00 pm | Last updated: June 25, 2019 at 12:00 pm
ജെയ്സൺ റോയി പരിശീലനത്തിനിടെ

ലണ്ടൻ: ആസ്‌ത്രേലിയക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് തിരിച്ചടിയായി ഓപണർ ജെയ്‌സൺ റോയിയുടെ പരുക്ക്. പിന്തുട ഞരമ്പിനേറ്റ പരുക്കിൽ നിന്ന് മുക്തമാകാത്ത സാഹചര്യത്തിൽ ഇന്നത്തെ മത്സരത്തിൽ കളിക്കാനാകില്ലെന്നാണ് ടീം വൃത്തങ്ങൾ അറിയിച്ചത്.

ബംഗ്ലാദേശിനെതിരെ 153 റൺസിന്റെ കൂറ്റൻ സ്‌കോർ ഉർത്തിയ റോയിക്ക് പത്ത് ദിവസം മുമ്പ് നടന്ന വെസ്റ്റിൻഡീസുമായുള്ള കളിക്കിടെയാണ് പരുക്കേറ്റത്. ഇതേതുടർന്ന് അഫ്ഗാനിസ്ഥാനോടും ശ്രീലങ്കയോടും മത്സരിക്കാൻ റോയി ഉണ്ടായിരുന്നില്ല.