Connect with us

Kerala

റെയില്‍പാത നവീകരണം: ട്രെയിനുകള്‍ക്ക് നിയന്ത്രണവും സമയമാറ്റവും

Published

|

Last Updated

തിരുവനന്തപുരം: കൊല്ലം തിരുവനന്തപുരം സെക്ഷനില്‍ റെയില്‍പാത നവീകരണജോലി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് താത്കാലികമായി നിയന്ത്രണവും സമയമാറ്റവും ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ എഗ്മോറില്‍നിന്നു ജൂണ്‍ 26, 28, 29, 30, ജുലൈ ഒന്ന്, മൂന്ന്, അഞ്ച്, ആറ് തീയതികളില്‍ പുറപ്പെടേണ്ട ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16127) തിരുവനന്തപുരത്ത് താത്കാലികമായി സര്‍വീസ് അവസാനിപ്പിക്കും. പകരം, തിരുവനന്തപുരത്തുനിന്ന് ഒരു പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസിന്റെ ട്രെയിന്‍ നന്പര്‍ 16127 ഉപയോഗിച്ച് അതേ സ്റ്റോപ്പുകളോടെ തിരുവനന്തപുരത്തുനിന്നു ജൂണ്‍ 27, 29, 30, ജൂലൈ ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ് ദിവസങ്ങളില്‍ ഗുരുവായൂരിലേക്ക് സര്‍വീസ് നടത്തും.

പുനക്രമീകരിച്ച ട്രെയിന്‍ സര്‍വീസുകള്‍: കൊച്ചുവേളിലോക്മാന്യ തിലക് ടെര്‍മിനസ് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (നമ്പര്‍ 22114) കൊച്ചുവേളിയില്‍നിന്നു തിങ്കളാഴ്ചകളിലും ചൊവ്വാഴ്ചകളിലും രാത്രി 12.35ന് പുറപ്പെടുന്നതിനുപകരം ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകി പുലര്‍ച്ചെ 1.55നായിരിക്കും പുറപ്പെടുക. ജൂണ്‍ 27, ജൂലൈ ഒന്ന്, നാല് ദിവസങ്ങളിലായിരിക്കും ഈ മാറ്റം.തിരുവനന്തപുരം സെന്‍ട്രല്‍ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 22653) തിരുവനന്തപുരത്തുനിന്നു തിങ്കളാഴ്ചകളിലും ചൊവ്വാഴ്ചകളിലും രാത്രി 12.30ന് പുറപ്പെടുന്നതിനുപകരം ഒരു മണിക്കൂര്‍ 20 മിനിറ്റ് വൈകി പുലര്‍ച്ചെ 1.50നായിരിക്കും പുറപ്പെടുക. ജൂണ്‍ 29, ജൂലൈ ആറ് തീയതികളിലായിരിക്കും ഈ മാറ്റം.