Connect with us

Techno

64 മെഗാപിക്‌സല്‍ ക്യാമറ ഫോണുമായി റിയല്‍മി; ആദ്യമെത്തുക ഇന്ത്യയില്‍

Published

|

Last Updated

റിയൽമിയുടെ 64 മെഗാപിക്സൽ ക്യാമറയിൽ പകർത്തിയ ചിത്രം

സ്മാരട്ട്‌ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മിയുടെ 64 മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. സാംസംഗിന്റെ ജി ഡബ്ല്യൂ 1 സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ക്യാമറ ഫോണ്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സിഇഒ മാധവ് സേത് ട്വീറ്റ് ചെയ്തു.

64 മെഗാപിക്‌സല്‍ ക്യാമറ ഫോണില്‍ പകര്‍ത്തിയ ചിത്രം മാധവ് സേത് ട്വിറ്ററില്‍ പങ്കുവെച്ചു. വ്യക്തവും നോയിസ് കുറഞ്ഞതുമാണ് ചിത്രം. മങ്ങിയെ വെളിച്ചത്തിലും തെളിമയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്യാമറക്ക് കഴിയുമെന്ന് സേത് അവകാശപ്പെട്ടു. 100 ഡിബി റിയല്‍ ടൈം എച്ച്ഡിആര്‍, 1080പി സ്‌ളോ മോഷന്‍ വീഡിയോ തുടങ്ങിയവയും ഈ സ്മാര്‍ട്ട് ഫോണ്‍ ക്യാമറയുടെ പ്രത്യേകതകളാണ്. 64 മെഗാപിക്‌സല്‍ സെന്‍സറോട് കൂടിയുള്ള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാകും റിയല്‍മിയുടെത്.

2019ല്‍ തന്നെ 5ജി ഫോണുകള്‍ ഇറക്കുമെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. റിയല്‍മിയുടെ റിയല്‍മി എക്‌സ്, റിയല്‍മി എക്‌സ് ലൈറ്റ് വെര്‍ഷനുകളും അടുത്ത് പുറത്തിറക്കിയിരുന്നു.

Latest