അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂത്തി ഡ്രോണ്‍ ആക്രമണം; ലോക രാജ്യങ്ങള്‍ അപലപിച്ചു

Posted on: June 24, 2019 8:31 pm | Last updated: June 24, 2019 at 8:31 pm

റിയാദ് : സഊദിയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ യമനിലെ വിമത വിഭാഗമായ ഹൂത്തികല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു.ആക്രമണത്തെ സഊദിയിലെ യുഎസ് അംബാസഡര്‍ ജോണ്‍ അബിസൈദ് ശക്തമായി അപലപിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരെയും അനുശോചനം അറിയിക്കുകയും ചെയ്തു .

ബഹ്‌റൈന്‍ , ഈജിപ്ത് , കുവൈത്ത്, യു.എ.ഇ , ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു .വിമാനത്താവളത്തിനടുത്ത റെസ്റ്റോറന്റിനടുത്താണ് ഡ്രോണ്‍ പതിച്ചത് . ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ കൊല്ലപ്പെടുകയും നാല് ഇന്ത്യകാരടക്കം 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശി സൈതലവിയെയാണ് തിരിച്ചറിഞ്ഞത്