അബ്ഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തി ആക്രമണം; ഒരു മരണം, മലയാളിയടക്കം 21 പേര്‍ക്ക് പരുക്ക്

Posted on: June 24, 2019 3:23 pm | Last updated: June 24, 2019 at 9:42 pm

റിയാദ്: സഊദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ യമനിലെ വിമത വിഭാഗമായ ഹൂത്തിമലീഷികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സിറിയന്‍ പൗരന്‍ കൊല്ലപ്പെട്ടു. നാല് ഇന്ത്യക്കാരടക്കം 21 പേര്‍ക്ക് പരുക്കേറ്റതായി സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇവരെ അബ്ഹയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഇന്ത്യക്കാരിലൊരാള്‍ മലയാളിയാണ്.  മലപ്പുറം പാണ്ടിക്കാട് സ്വദേശി സൈദാലി പാലത്തിങ്കന്‍ എടയാറ്റൂരാണ് പരുക്കേറ്റ മലയാളി. കുടുംബത്തെ യാത്രയാക്കാന്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു ഇദ്ദേഹം.

ഞായാറാഴ്ച രാത്രിയാണ് സഊദിയുടെ അതിര്‍ത്തി പ്രദേശമായ അബ്ഹ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. ഒരാഴ്ച മുമ്പ് ഇതേ വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റിരുന്നു.