സി ഒ ടി നസീര്‍ വധശ്രമം: രണ്ട് പേര്‍ കീഴടങ്ങി

Posted on: June 24, 2019 2:54 pm | Last updated: June 24, 2019 at 2:54 pm

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഇന്ന് കീഴടങ്ങിയത്. കേസില്‍ മുഖ്യ പങ്കുള്ളവരാണ് കീഴടങ്ങിയവര്‍. ഇവരുടെ മുന്‍കൂര്‍ ജാമ്യഅപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണവും ഒമ്പതായി മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു.